Kallanum Bhagavathiyum
Latest NewsIndiaNews

മിസോറാമിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന അനധികൃത അടയ്‌ക്ക പിടികൂടി

ഐസ്വാൾ: മിസോറാമിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന അനധികൃത അടയ്‌ക്ക പിടികൂടി. ചാമ്പൈയിലെ ജനറൽ ഏരിയ സോട്ട്ലാങിൽ നിന്നാണ് 536 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അടയ്‌ക്കയും കടത്ത് സംഘത്തെയും പിടികൂടിയത്. അസം റൈഫിൾസിന്റെയും കസ്റ്റംസ് വകുപ്പ് ചാമ്പൈയുടെയും സംയുക്ത സംഘമാണ് കടത്ത് സംഘത്തെ പിടികൂടിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി മേഖലകളിൽ കർശന പരിശോധന നടത്തിയിരുന്നു.

ഇതാണ് അടയ്‌ക്ക കടത്ത് കണ്ടെത്താൻ സഹായിച്ചത്. പിടികൂടിയ അടയ്‌ക്ക കൂടുതൽ നിയമ നടപടികൾക്കായി ചാമ്പൈയിലെ കസ്റ്റംസ് വകുപ്പിന് കൈമാറിയതായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button