Kallanum Bhagavathiyum
Latest NewsIndia

മലമൂത്ര വിസർജനത്തിനിടെ സ്വകാര്യ ഭാഗത്തിലൂടെ പാമ്പ് വയറിനുള്ളിൽ കയറി! അസഹ്യ വേദനയുമായി യുവാവ് ആശുപത്രിയിൽ

അസഹ്യമായ വയറുവേദനയുമായി വന്ന യുവാവിന്റെ രോഗവിവരം കേട്ട ഡോക്ടർ അമ്പരന്ന് പോയി. മലമൂത്ര വിസർജനത്തിനിടെ തന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിച്ചെന്നും ആ വഴി തന്നെ അത് ഉള്ളിൽ പ്രവേശിച്ചെന്നുമായിരുന്നു യുവാവിന്റെ വാദം. ഉത്തർപ്രദേശിലായിരുന്നു സംഭവം.

യുവാവിന്റെ ബഹളവും അവന്റെ അവസ്ഥയും കണ്ട് ഡോക്ടർ അവനെ അഡ്മിറ്റ് ചെയ്യുകയും രണ്ട് ദിവസം യുവാവിനെ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ പാമ്പിനെ പുറത്തെടുക്കാനും യുവാവിന്റെ പ്രശ്‌നമെന്താണെന്ന് കണ്ടെത്താനും സാധിച്ചിരുന്നില്ല. കോട്വാലി സ്വദേശിയായ മഹേന്ദ്രയാണ് വിചിത്ര ആരോപണവുമായി ആശുപത്രിയിലെത്തിയത്.

ഡോക്ടർമാർ ശരീരത്തിന്റെ എല്ലാ ഭാഘങ്ങളും പരിശോധിച്ചു. വേദനാസംഹാരി നൽകുകയും ചെയ്തു. യുവാവിനെ സിടിസ്‌കാൻ ചെയ്തിരുന്നു. എല്ലാ പരിശോധനകളും കഴിഞ്ഞതോടെ ഡോക്ടർമാർ അവസാനം കാരണം കണ്ടെത്തി. യുവാവ് ലഹരിയ്ക്ക് അടിമയാണെന്ന് മഹേന്ദ്രയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. മദ്യപിച്ചിട്ടാണ് യുവാവ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാൾ ഇതേ കാര്യങ്ങൾ വീട്ടുകാരോടും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button