Kallanum Bhagavathiyum
KeralaLatest NewsNews

ആറാം ക്ലാസ് വിദ്യാർഥിനിയുടെ പുറത്തടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കൊച്ചി: ആറാം ക്ലാസ് വിദ്യാർഥിനിയുടെ പുറത്തടിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവർ ആന്‍റണി വി സെബാസ്റ്റ്യനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി പറവൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തിയ വിദ്യാർഥിനിയെയാണ് ആന്‍റണി സെബാസ്റ്റ്യൻ ഉപദ്രവിച്ചത്.

ചാത്തനാട്ടേക്കുള്ള ബസിൽ കയറുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയുടെ പുറത്ത് അടിച്ചത്. ഇതേത്തുടർന്ന് പെൺകുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു. ആന്‍റണി സെബാസ്റ്റ്യൻ സ്ഥിരമായി ഇത്തരത്തിൽ പെരുമാറാറുണ്ടെന്ന് ഡിപ്പോയിലെത്തുന്ന യാത്രക്കാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button