Kallanum Bhagavathiyum
Latest NewsKeralaIndia

ഒൻപത് മാസം മുൻപ് വിവാഹം: കൊച്ചിയിൽ തൂങ്ങിമരിച്ച 15 കാരിയുടെ ഭർത്താവ് 40 കാരൻ

തൃക്കാക്കര: അന്യസംസ്ഥാനക്കാരിയും വിവാഹിതയുമായ 15 കാരിയെ കാക്കനാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് (15) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഒഡിഷ സ്വദേശി ചക്രധാര്‍ മാലിക്കിനെ (40) തൃക്കാക്കര എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.

കാക്കനാട് വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ചക്രധാര്‍ മാലിക്ക് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കെട്ടിട ഉടമയെ വിവരം അറിയിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി മുറി സീല്‍ ചെയ്തു.

ദമ്പതികളുടെ ഐ.ഡി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.അതേസമയം കുട്ടിയെ പീഡിപ്പിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. യുവാവിനെതിരെ പോക്സോ കേസെടുക്കും.

ഒന്‍പതുമാസമായി വിവാഹം കഴിഞ്ഞിട്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇരുവരും കാക്കനാട് ടിവി സെന്ററിന് സമീപം മസ്ജിദ് റോഡിലെ സ്വകാര്യ കെട്ടിടത്തിലെ ഒന്നാംനിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ നടത്തും.

shortlink

Related Articles

Post Your Comments


Back to top button