Kallanum Bhagavathiyum
Latest NewsKeralaIndia

മുൻ കേരള മുഖ്യമന്ത്രി എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയിലേക്ക്: പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുമായ എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേരുമെന്ന് റിപോർട്ടുകൾ. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അനില്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു.

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്.

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സ്ഥാനത്തു നിന്നും എഐസിസി സോഷ്യൽ മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെല്ലിൽ നിന്നുമാണ് രാജിവെച്ചത്.

ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച അനിൽ ആന്റണിക്കെതിരെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പിന്നീട് പല വിഷയത്തിലും ബിജെപിയെ പിന്തുണച്ചുകൊണ്ടായിരുന്നു അനിൽ ആന്റണിയുടെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button