Kallanum Bhagavathiyum
KeralaLatest NewsIndia

‘കെസി വേണുഗോപാൽ പണം ചോദിച്ച് നേതാക്കള്‍ക്ക് സന്ദേശമയച്ചു’ -ഫോണ്‍ ഹാക്ക് ചെയ്തെന്നു പരാതി

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പരാതി. ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

സംഭവത്തില്‍ കെ.സി വേണുഗോപാലിന്‍റെ സെക്രട്ടറി കെ.ശരത് ചന്ദ്രന്‍ ഡിജിപി അനില്‍കാന്തിന് വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് കെ.സി വേണുഗോപാല്‍ സമൂമമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അന്വേഷണത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും കൈമാറാന്‍ തയാറാണെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

shortlink

Related Articles

Post Your Comments


Back to top button