Kallanum Bhagavathiyum
Latest NewsIndia

അടുത്ത ദശാബ്ദങ്ങളിലൊന്നും ഇനി കോൺഗ്രസ് അധികാരത്തിലെത്തില്ല – ഗുലാം നബി ആസാദ്

ന്യൂഡൽഹി: അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെത്താൻ പോകുന്നില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ അധഃപതനത്തെ കുറിച്ച് സംസാരിക്കുന്നവരെ പാർട്ടി വിരുദ്ധരാക്കാൻ നോക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാറ്റങ്ങളിലൂടെ പാർട്ടിയെ മെച്ചപ്പെടുത്താനായിരുന്നു ശ്രമിക്കുമ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ രാഹുലും കൂട്ടരും മാറ്റത്തിന് തയാറായിരുന്നില്ല. പാർട്ടിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് – ആസാദ് പറഞ്ഞു.

കഴിഞ്ഞ 7 വർഷത്തിനിടെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 70 പ്രസംഗം നടത്തിയിട്ടുണ്ട്. എന്നാൽ അവയെല്ലാം അവഗണിച്ച് അദ്ദേഹം തന്നോട് അനുഭാവപൂർവം പെരുമാറി. പ്രധാനമന്ത്രി വിളിച്ച അത്താഴ വിരുന്നുകളിൽ പങ്കെടുക്കാതിരുന്നത് അനുചിതമായെന്നും ആസാദ് പറഞ്ഞു. എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.

ഗുലാം നബിയുടെ വെളിപ്പെടുത്തലിനു പിറകെ വിമർശനവുമായി രംഗത്ത് വന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, കോൺഗ്രസ് സംവിധാനത്തിന്റെയും നേതൃത്വത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ ഗുലാം നബിയും ജ്യോതിരാദിത്യ സിന്ധ്യയുമായിരുന്നുവെന്ന് ആരോപിച്ചു . എന്നാലത് അവർ അർഹിച്ചിരുന്നില്ലെന്നും ഇത്രയും കാലം ഒളിപ്പിച്ചുവച്ച യഥാർഥ സ്വഭാവമാണ് ഇപ്പോൾ അവർ വെളിപ്പെടുത്തിയതെന്നും ട്വിറ്ററിൽ ജയ്റാം രമേശ് കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button