Kallanum Bhagavathiyum
KeralaLatest NewsNewsIndia

അക്കാര്യത്തിൽ തീരുമാനമായി, ഷഹ്‌റൂബിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പോലീസ്: കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിനിൽ തീയിട്ട പ്രതി ഷഹ്‌റൂബിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പോലീസിന്റെ സ്ഥിരീകരണം. നേരത്തെ മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് ആക്രമണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മുഖത്ത് പരുക്കേറ്റതിനാൽ കൂടുതൽ സംസാരിക്കാൻ പ്രതിക്ക് സാധിക്കുന്നില്ല. എന്നാൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് എടിഎസ് കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നല്‍കിയത്.

ഇന്നലെ രാത്രിയാണ് നോയിഡ സ്വദേശി സെയ്ഫി പിടിയിലാകുന്നത്. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനിൽ യാത്ര തുടർന്ന് റെയിൽവേ സ്റ്റേഷനോട് ചേർന്ന ആശുപത്രിയിൽ എത്തുകയായിരുന്നു. കാലിനേറ്റ പൊള്ളലിനു ചികിത്സ തേടാനായിരുന്നു എത്തിയത്. ഇയാൾ രണ്ടു ട്രെയിനുകൾ മാറി കയറിയെന്നും പോലീസ് വ്യക്തമാക്കി. രാത്രി 12 മണിക്ക് ശേഷമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ട്രെയിനില്‍ നിന്നുള്ള വീഴ്ചയിലായിരിക്കാം തലയില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടാൻ തീരുമാനിച്ചതെന്നാണ് വിവരം. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button