Kallanum Bhagavathiyum
Latest NewsNewsIndia

ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു

മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍ , ആധാര്‍ കാര്‍ഡ് , പാന്‍കാര്‍ഡ് , കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചു.

Read Also: അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവം: ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കയും രംഗത്ത്

അതേസമയം പ്രതിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ പേരിലേക്ക് കേസന്വഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായും വിവരമുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button