Kallanum Bhagavathiyum
ErnakulamLatest NewsKeralaNattuvarthaNews

വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം : അസ്വാഭാവിക മരണത്തിന് കേസെടുത്തു

പനമ്പിള്ളി സ്വദേശി വിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കൊച്ചി: കൊച്ചിയിൽ വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി. പനമ്പിള്ളി സ്വദേശി വിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ, പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസിന്റേതാണ് നടപടി.

Read Also : രോഗിയുമായി പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം : നാല് പേര്‍ക്ക് പരിക്ക്

കലൂർ ഓൾഡ് കത്രിക്കടവ് റോഡിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം.

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button