Kallanum Bhagavathiyum
MollywoodLatest NewsKeralaNewsEntertainment

താന്‍ സെക്‌സിനെ വെറുക്കുന്നു, എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായതെന്നു പോലും അറിയില്ല: ദുരിത ജീവിതത്തെക്കുറിച്ച് ദേവു

പ്രസവം കഴിഞ്ഞ്, സ്റ്റിച്ചിട്ട് കിടക്കുന്ന ഒരു സ്ത്രീയോട് പെരുമാറാന്‍ പാടില്ലാത്ത തരത്തില്‍ തന്നോട് പെരുമാറി

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ താരമാണ് വൈബര്‍ ഗുഡ് ദേവു. തന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഷോയിൽ ദേവു പങ്കുവച്ചത് ശ്രദ്ധനേടുന്നു. പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും വിചാരിച്ചത് പോലൊരു സുഖകരമായ ഒന്നായിരുന്നില്ല ദാമ്പത്യമെന്നു ദേവു തുറന്നു പറയുന്നു.

read also: തീരാത്ത പക, ജോസഫ് മാഷിന്റെ വീഡിയോക്ക് ഹേറ്റ് കമന്റുകള്‍-ചരിത്രത്തില്‍ ആദ്യമായി സഫാരി ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു

ദേവുവിന്റെ വാക്കുകൾ ഇങ്ങനെ,

എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കില്‍ ആ വീട്ടിലെ എല്ലാവരുടേയും സമ്മതം വാങ്ങണമായിരുന്നു. യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും തനിക്ക് ദാമ്പത്യ ജീവിതത്തില്‍ നിന്നും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ആറാം മാസത്തില്‍ പ്രീമെച്ച്‌വര്‍ഡ് ആയി മകള്‍ പിറക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് മുതല്‍ തനിക്ക് ദുരിതമായിരുന്നു.

മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ മദ്യപിച്ചെത്തി തന്നോട് മോശമായി പെരുമാറി. പ്രസവം കഴിഞ്ഞ്, സ്റ്റിച്ചിട്ട് കിടക്കുന്ന ഒരു സ്ത്രീയോട് പെരുമാറാന്‍ പാടില്ലാത്ത തരത്തില്‍ തന്നോട് പെരുമാറി. ഇതോടെ ആ വീട്ടില്‍ നിന്നും കുഞ്ഞിനേയും എടുത്തു സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. എന്നാല്‍, സ്വന്തം വീട്ടിലുള്ളവര്‍ക്കും ആ തീരുമാനം ബുദ്ധിമുട്ടായിരുന്നു.

ജോലി സ്ഥലത്തും ഇത് പോലെ പല പ്രശ്നങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഭര്‍ത്താവില്ലാത്ത സ്ത്രീ ആയതിനാല്‍ ആര്‍ക്കും എന്തും ആകാം എന്നായിരുന്നു അവസ്ഥ. താന്‍ സെക്‌സിനെ വെറുക്കുന്നു. എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്നു പോലും അറിയില്ലെന്നും ദേവു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button