Kallanum Bhagavathiyum
Latest NewsNewsBusiness

കാരക്കൽ തുറമുഖം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം, ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി

2009- ലാണ് കാരക്കൽ തുറമുഖം കമ്മീഷൻ ചെയ്തത്

കാരക്കൽ പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ സ്വന്തമാക്കി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി പ്രകാരമാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്. കാരക്കൽ പോർട്ടിന്റെ ഇൻസോൾവെൻസി സൊല്യൂഷൻ പ്രോസസിന് കീഴിൽ അദാനി വിജയകരമായി അപേക്ഷ സമർപ്പിച്ചിരുന്നു. കാരക്കൽ തുറമുഖം സ്വന്തമാക്കാൻ 1,485 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ചെലവഴിച്ചത്.

2009- ലാണ് കാരക്കൽ തുറമുഖം കമ്മീഷൻ ചെയ്തത്. ചെന്നൈയിൽ നിന്നും 300 കിലോമീറ്റർ തെക്ക് മാറി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരക്കൽ ജില്ലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. പുതുച്ചേരി ഗവൺമെന്റിന്റെ പൊതു- സ്വകാര്യ പങ്കാളിത്തത്തിന് കീഴിൽ ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ എന്നിങ്ങനെയുള്ള രീതിയിൽ വികസിപ്പിച്ചെടുത്ത കാരക്കൽ തുറമുഖം ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്നതാണ്. ചെന്നൈയ്ക്കും തൂത്തുക്കുടിക്കും ഇടയിലുള്ള ഒരേയൊരു പ്രധാന തുറമുഖം എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്.

Also Read: കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്: ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

shortlink

Related Articles

Post Your Comments


Back to top button