Kallanum Bhagavathiyum
KeralaLatest NewsNews

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നവീകരിച്ച ടോയിലറ്റുകള്‍ ഗതാഗതവകുപ്പ്മന്ത്രി ആന്റണി രാജു യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നവീകരിച്ച ടോയിലറ്റുകള്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു. കെഎസ്ആര്‍ടിസി സ്റ്റേഷനുകളിലെ ടോയിലെറ്റുകള്‍ വൃത്തിഹീനമാണെന്ന പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ചതാണ് ടോയിലറ്റ് നവീകരണം.

Read Also:ഈ കള്ളനും ഭഗവതിയും ഹിറ്റിലേക്ക് !! ഭഗവതിയെ നേരിൽ കണ്ട സംതൃപ്തിയെന്ന് പ്രേക്ഷകർ

ഇതിന് വേണ്ടി എല്ലാ ഡിപ്പോകളിലും ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍മാര്‍ ചെയര്‍മാനായും, മറ്റ് ഉദ്യോഗസ്ഥര്‍, അംഗീകൃത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു സിവില്‍ മെയിന്റിനന്‍സ് ആന്റ് വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ച് അവരെ നിര്‍മ്മാണ പ്രവര്‍ത്തനം ഏല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയായ 72 ടോയിലറ്റുകളുടെ നിര്‍മ്മാണമാണ് മന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്.

 

ഒരു ഡിപ്പോയിലെ ടോയിലറ്റിന് 5 ലക്ഷം രൂപ വരെ ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ചാണ് കെ.എസ്.ആര്‍ ടി.സിയുടെ ആകെയുള്ള 93 ഡിപ്പോകളില്‍ നിന്നുള്ള 72 ഡിപ്പോകളില്‍ പുതിയ ടോയിലറ്റുകള്‍ നവീകരിച്ചത്

shortlink

Related Articles

Post Your Comments


Back to top button