Kallanum Bhagavathiyum
KeralaLatest News

‘എന്റെ വാട്സാപ്പ് യൂണി’ബേ’ഴ്‌സിറ്റി മുത്തപ്പാ, കാത്തോണേ!’ ആം ആദ്മിയുടെ വക്താവ് രാധികാ നായർക്കെതിരെ ട്രോൾ പൂരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന വാദവുമായെത്തിയ ആം ആദ്മി പാർട്ടി വക്താവ് രാധികാ നായരുടെ ചാനൽ ചർച്ചയ്ക്ക് ട്രോൾ പൂരം. വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് സ്ഥാപിക്കാനായി ആം ആദ്മി വക്താവ് രാധികാ നായർ ഉന്നയിച്ച തെളിവ് ആണ് പരിഹാസത്തിനിരയായത്.

‘യൂനിബേഴ്സിറ്റി’ എന്നാണ് ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റിൽ നല്കിയിരിക്കുന്നതെന്നാണ് രാധിക പറഞ്ഞത്. ഇതിനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. വാട്സാപ്പിൽ കറങ്ങി നടക്കുന്ന ഇത്തരം വ്യാജ ആരോപണങ്ങളാണോ നിങ്ങൾ ഉന്നയിക്കുന്നത്, ഇത് ഫോണ്ടിന്റെ പ്രശ്നമാണ് എന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. എന്നാൽ രാധിക അത് സമ്മതിക്കാൻ തയ്യാറായില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോൾ ഉണ്ടായത്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

പഴയൊരു സിനിമയിൽ മനോജ് കെ ജയൻ ബാങ്ക് ഓഫ് ‘ബറോട്ട’യുടെ ചെക്ക് കൊടുക്കുന്ന ഒരു സീനുണ്ട്. ഏതാണ്ട് അതുപോലെ ഒരു ഐറ്റമാണ് ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് യൂണി’ബേ’ഴ്സിറ്റി. എന്റെ വാട്സാപ്പ് യൂണി’ബേ’ഴ്‌സിറ്റി മുത്തപ്പാ, കാത്തോണേ!

shortlink

Related Articles

Post Your Comments


Back to top button