Kallanum Bhagavathiyum
KeralaLatest NewsNewsNews

എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി: മരിച്ചതില്‍ ഒരു കുട്ടിയും

കോഴിക്കോട്: എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു പുരുഷന്‍റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതന്‍റെ ആക്രമണം ഉണ്ടാവുന്നത്.

മൃതദേഹം ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യത. നേരത്തെ ഒരു സ്ത്രീയും പുറത്തേക്ക് ചാടിയതായി ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പ്രതികരിച്ചിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് സൂചന. പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ മട്ടന്നൂർ സ്വദേശി റാസിഖ് കൂടെയുള്ള രണ്ട് പേരെ കാണാതായെന്ന് വിവരം നൽകിയിരുന്നു.

അജ്ഞാതന്‍റെ അക്രമം ഉണ്ടായ ട്രെയിനില്‍ നിന്ന് യുവതിയേയും കുഞ്ഞിനേയും കാണാതായതായി പരാതി

രാത്രി 9:07 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ ഏലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം.

shortlink

Related Articles

Post Your Comments


Back to top button