Kallanum Bhagavathiyum
KeralaLatest NewsNews

ട്രെയിന്‍ ആക്രമണം, ഷാറൂഖ് സെയ്ഫി പിടിയിലായതായി സൂചന

കണ്ണൂര്‍: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായതായി സൂചന. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെ കണ്ണൂരില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഫോണിന്റെ ഐഎംഇഎ കോഡില്‍ നിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി ഇയാള്‍ നോയിഡ സ്വദേശിയാണെന്നാണ് പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

Read Also: ലക്ഷ്യമിട്ടതിനേക്കാൾ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഷാറൂഖ് സെയ്ഫി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, ഭീകര സംഘടനകളുടെയോ സ്വാധീനമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അറിയേണ്ടത്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി സ്ഥല പേരുകള്‍ കുറിച്ചിരുന്നു. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം, കഴക്കൂട്ടം, ചിറയിന്‍കീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ബാഗില്‍ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button