Kallanum Bhagavathiyum
KeralaLatest NewsNews

ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം, പ്രതി മധ്യവയസ്‌കനെന്ന് സൂചന

അക്രമിയുടെ രേഖാചിത്രം തയ്യാറാക്കുന്നു

കോഴിക്കോട്: ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖചിത്രം തയ്യാറാകുന്നു. ട്രെയിനില്‍ യാത്ര ചെയ്ത റാസികില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കുന്നത്. യാത്രാ വേളയില്‍ റാസികിന്റെ എതിര്‍വശത്തെ സീറ്റില്‍ അക്രമി ഇരുന്നതായാണ് ലഭിക്കുന്ന വിവരം.

Read Also: ഉത്സവ ഘോഷയാത്രയ്ക്കിടെ മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ചു: ആന വിരണ്ടോടി 5 പേർക്ക് പരിക്ക്

സംഭവം ആസുത്രിതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യക്തിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം അല്ലെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന മൊഴി. അതേസമയം സംഭവം നടന്ന എലത്തൂര്‍ റെയില്‍വേ ട്രാക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സന്ദര്‍ശിക്കും.

ഞായറാഴ്ച രാത്രി 9.30-ഓടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ ഒറ്റപ്പെട്ട സംഭവം നടന്നത്. ഡി2 കോച്ചില്‍ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായാണ് അക്രമിയെത്തിയത്. തിരക്ക് കുറവായിരുന്നതിനാല്‍ കോച്ചില്‍ പല സീറ്റുകളിലായാണ് യാത്രക്കാര്‍ ഇരുന്നിരുന്നത്. തുടര്‍ന്ന് എല്ലാവരുടെയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിക്കുകയായിരുന്നു. ഇതിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ തീയിട്ടതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button