Kallanum Bhagavathiyum
Latest NewsIndiaEntertainment

താന്‍ ശരിയാകുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു: വിവാഹമോചനത്തെക്കുറിച്ച്‌ സാമന്ത

വിവാഹമോചനത്തിനെ കുറിച്ച് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ലായിരുന്നു സാമന്തയും നാഗ ചൈതന്യയും. എന്നാൽ ഇപ്പോൾ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. വിവാഹ മോചനത്തിനുശേഷം താന്‍ നിരവധി അധിക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായെന്ന് സാമന്ത പറഞ്ഞു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുന്ന ശാകുന്തളം എന്ന സിനിമയുടെ പ്രെമോഷനിടെയാണ് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച്‌ സാമന്ത തുറന്നുപറഞ്ഞത്.

വിവാഹ മോചന സമയത്താണ് പുഷ്പയിലെ ‘ഓ അണ്ടവാ മാമാ’ എന്ന ഐറ്റം നമ്പര്‍ ചെയ്യാനുള്ള ഓഫര്‍ വന്നത്. തെറ്റു ചെയ്തിട്ടില്ലാത്ത ഞാന്‍ ഒളിച്ചിരിക്കേണ്ട ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ടാണ് ആ നൃത്തരംഗം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതിന് എന്നെ വിമര്‍ശിച്ചു. വിവാഹമോചനം ചെയ്യുന്ന സമയത്ത് ഐറ്റം നമ്പര്‍ ചെയ്യാന്‍ തയ്യാറായത് ശരിയായില്ല എന്നായിരുന്നു വീട്ടുകാരുടെ വാദം.

പക്ഷെ ഞാന്‍ ചെയ്തത് ശരിയാണെന്ന് തന്നെയാണ് എന്റെ വിശ്വാസം. മൂന്നാമതൊരാളുടെ വീക്ഷണകോണില്‍ നോക്കുമ്പോള്‍ ഞാന്‍ സ്ട്രോങ് ആയി. എല്ലാം നേരിട്ട് എന്നു തോന്നാം. പക്ഷേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്റെ തലയില്‍ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും കരുതുന്നത് പോലെ ഞാന്‍ ശക്തയും മാനസികമായി സ്വതന്ത്രയുമായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്.

താന്‍ ശരിയാകുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആത്മവിശ്വാസം പകര്‍ന്നുതന്നു. അവര്‍ ഒപ്പം നിന്നതുകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ച്‌ നടക്കാന്‍ കഴിഞ്ഞത്. സാമന്ത പറയുന്നു. എന്റെ കുടുംബജീവിതം പ്രശ്നങ്ങളില്ലാതെ പോകാന്‍ ഞാന്‍ നൂറുശതമാനം അഡ്ജസ്റ്റ് ചെയ്തു. പക്ഷേ ഒന്നും ശരിയായില്ല. പിന്നെ ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തിന് ജോലി ഉപേക്ഷിച്ച്‌ ഒളിച്ചിരിക്കണം. ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിക്കാന്‍ തയ്യാറല്ല. അതായിരുന്നു എന്റെ ചിന്ത.

 

shortlink

Related Articles

Post Your Comments


Back to top button