Kallanum Bhagavathiyum
Latest NewsIndiaNewsCrime

മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിവാദ പരാമർശം: കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ കേസ്

ഉത്തം നഗര്‍: മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിവാദ പരാമർശം നടത്തിയ ഹിന്ദുത്വ രാഷ്ട്രീയ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ ഗുജറാത്തിലെ ഉത്തം നഗര്‍ പൊലീസ് കേസെടുത്തു. മുസ്ലിം സ്ത്രീകള്‍ ഹിന്ദു ചെറുപ്പക്കാരെ വിവാഹം കഴിച്ചാല്‍ അവരുടെ കുട്ടികളെ ആരും തീവ്രവാദികള്‍ എന്ന് വിളിക്കില്ലെന്നായിരുന്നു കാജല്‍ ഹിന്ദുസ്ഥാനി നടത്തിയ പരാമർശം. രാമനവമി ആഘോഷത്തോടനുബന്ധിച്ച് വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് കാജല്‍ ഹിന്ദുസ്ഥാനി വിവാദ പ്രസ്താവന നടത്തിയത്.

‘മുസ്ലിം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കുമ്പോള്‍ ഏതെല്ലാം തരത്തിലുള്ള ഉപകാരമാണ് ഉണ്ടാകുന്നത്. ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് സഹഭാര്യമാരുണ്ടാകില്ല. വീട്ടില്‍ അവര്‍ക്ക് സുരക്ഷയുണ്ടാകും. കുടുംബത്തിലെ മറ്റാരും അവരുടെ മേല്‍ കൈവയ്ക്കില്ല. 45ഡിഗ്രി ചൂടില്‍ അവര്‍ക്ക് ബുര്‍ഖ ധരിക്കേണ്ടി വരില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടാകും. തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ല. ഏതെങ്കിലും മൗലാനയോ സഹോദരങ്ങളോ നിങ്ങളെ ഹലാലാക്കില്ല. നിങ്ങള്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവരെ തീവ്രവാദി, ഭീകരവാദി എന്നൊന്നും ആരും വിളിക്കില്ല. നിങ്ങള്‍ തയ്യാറാണോ?’,  എന്നായിരുന്നു കാജല്‍ ഹിന്ദുസ്ഥാനി നടത്തിയ വിവാദ പ്രസംഗം.

shortlink

Related Articles

Post Your Comments


Back to top button