Kallanum Bhagavathiyum
KeralaLatest NewsNews

കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്‌റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്‌റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു. സംഭവത്തിൽ ഡിപ്പോയിലെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭാവത്തിൽ മണിക്കൂറുകളോളം പമ്പ് അടച്ചിട്ടിരുന്നു.

ശനിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പമ്പ് ജീവനക്കാരായ പ്രസാദ്, വിപിൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. കെട്ടിടത്തിൽ പതിനഞ്ചോളം തേനിച്ച കൂടുകൾ ഉണ്ട്.

കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തേനിച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്. അതുകൊണ്ട് ഇവയെ നശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. തേനീച്ച കൂട് നശിപ്പിക്കാൻ വനംവകുപ്പിന്റെ സഹായം ആവശ്യമാണെന്നും സംഭവത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും സമാന സംഭവങ്ങൾ ഉണ്ടാകുമെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button