Kallanum Bhagavathiyum
Latest NewsNewsIndia

രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസും: രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ

ന്യൂഡൽഹി: പ്രധാനമന്ത്രിക്കും ആർഎസിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോലാർ പ്രസംഗത്തിലെ അപകീർത്തി പരാമർശ കേസിൽ അപ്പീൽ നൽകുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കാനഡയിലുള്ള സുനിതാ ദേവദാസിന്റെ ഇന്ത്യൻ പാസ്പോർട്ടും, ഒസിഐ കാർഡും റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹർജി

പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ഡൽഹിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി നടപടിയെ മുൻവിധിയോടെ കാണുന്നില്ലെന്നും വേണുഗോപാൽ വിശദീകരിച്ചു. രാഹുൽ അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു.

Read Also: ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഭരണാധികാരി നരേന്ദ്രമോദി: യുഎസ് ഗവേഷണ സ്ഥാപനത്തിന്റെ സർവേ റിപ്പോർട്ട്

shortlink

Related Articles

Post Your Comments


Back to top button