Kallanum Bhagavathiyum
IndiaDevotional

ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശത്രുനാശം, സ്ഥൈര്യം, ധൈര്യം ആപത്‌മോചനം ഫലം

ഇത് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജപിക്കരുത്.

ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ, ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും. .ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത് മോചന സാധ്യത ഇതെല്ലാം അനുഭവമാകും.

ഇത് ജപിക്കാൻ സാക്ഷാൽ സൂര്യനെത്തന്നെ ഗുരുവായി സങ്കൽപിച്ച്, ശുദ്ധമനസ്സോടെ, ഒരു പ്രഭാതത്തിൽ, കഴിയുമെങ്കിൽ ഞായർ, അല്ലെങ്കിൽ 1, 19, 28 തീയതികളിൽ തുടങ്ങാവുന്നതാണ്. ഇത് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജപിക്കരുത്. 12 മണിക്കു ശേഷം സൂര്യൻ അസ്തമയത്തിലേക്കാണ്.

സൂര്യന്റെ ഉദയഭാഗമെടുത്തു വേണം ജപിക്കാൻ, 12, 21, 54, 108, 1008 എന്നിങ്ങനെ അവരവർക്കിണങ്ങുന്ന സംഖ്യ ജപിക്കാം.

സ്തോത്രം ഇങ്ങനെ:

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാര നാശകരായ നമഃ

മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവര ജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ

shortlink

Related Articles

Post Your Comments


Back to top button