Kallanum Bhagavathiyum
Latest NewsNewsIndiaBusiness

യുഎഇ വിപണിയിൽ ഇന്ത്യൻ ബീഫിന് പ്രിയമേറുന്നു, ഇറക്കുമതി ഉയർന്നു

ഓരോ രാജ്യത്തെ ബീഫിന്റെ ക്വാളിറ്റി അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്

യുഎഇ വിപണിയിലെ താരമായി മാറുകയാണ് ഇന്ത്യയിൽ നിന്നുള്ള ബീഫ്. ഇഫ്താർ വിരുന്നുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള ബീഫിന് ആവശ്യക്കാർ ഏറെയാണ്. 15 രാജ്യങ്ങളിൽ നിന്ന് യുഎയിലേക്ക് ബീഫ് ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, വിപണിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫാണ്. ഇത് ഇന്ത്യൻ ബീഫിന്റെ ഡിമാൻഡ് കുതിച്ചുയരാൻ കാരണമായി.

യുഎഇയിൽ നല്ലൊരു പങ്കും മലയാളികളായതിനാൽ ലോക്കൽ വിപണിയിലും ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സൗദി എന്നീ രാജ്യങ്ങളിൽ നിന്നാണ് യുഎഇലേക്ക് പ്രധാനമായും ബീഫ് ഇറക്കുമതി ചെയ്യുന്നത്. ഓരോ രാജ്യത്തെ ബീഫിന്റെ ക്വാളിറ്റി അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. പ്രീമിയം ബ്രാൻഡ് ബീഫിന് 100 ദർഹം മുതൽ 2000 ദിർഹം വരെയാണ് വില ഈടാക്കുന്നത്. ബീഫിന് പുറമേ, ഇന്ത്യയിൽ നിന്നുള്ള മട്ടനും യുഎഇയിൽ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്.

Also Read: കേരളത്തിനായി പ്രത്യേക ക്യുആർ കോഡ് രൂപകൽപ്പന ചെയ്ത് പേടിഎം, ലക്ഷ്യം ഇതാണ്

shortlink

Related Articles

Post Your Comments


Back to top button