Kallanum Bhagavathiyum
KeralaLatest NewsNews

ഉത്സവ സീസണിൽ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്, അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും

ടിക്കറ്റ് നിരക്കിനൊപ്പം മറ്റ് നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും നടപടി സ്വീകരിക്കുന്നതാണ്

ഉത്സവകാല യാത്ര നിരക്കുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ നിന്നും പരാതി ഉയർന്നതോടെ പരിശോധന കൂടുതൽ ശക്തമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പ്രധാനമായും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഓഫീസുകളിലും, അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവീസ് നടത്തുന്ന ബസുകളിലും പരിശോധന നടത്തുന്നതാണ്.

ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരിൽ നിന്നും ഭീമമായ തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അമിത നിരക്ക് ഈടാക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മാർച്ച് 31- ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കിനൊപ്പം മറ്റ് നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും നടപടി സ്വീകരിക്കുന്നതാണ്.

Also Read: സർക്കാർ വാർഷികാഘോഷം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമാണെന്ന് കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments


Back to top button