Kallanum Bhagavathiyum
Latest NewsNewsIndia

‘ഐ ആം സോറി, നോട്ട് ഗുഡ് ഇനഫ്’; വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിട്ട് വിദ്യാർത്ഥി തൂങ്ങിമരിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാർത്ഥിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ സച്ചിന്‍ കുമാര്‍ ജെയിന്‍ (32) ആണ് മരണപ്പെട്ടത്. വാട്ടസ്ആപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു സച്ചിൻ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സച്ചിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കൾ. സച്ചിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അറിയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

ക്ലാസിൽ നിന്ന് മടങ്ങിയെത്തിയ സച്ചിൻ ‘ഐ ആം സോറി, നോട്ട് ഗുഡ് ഇനഫ്’ എന്ന് വാട്ട്സാപ്പിൽ സ്റ്റാറ്റസ് ആയി വെച്ചിരുന്നു. ഈ സന്ദേശം കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ സച്ചിന്റെ വസതിയില്‍ എത്തി. തുടര്‍ന്നാണ് സച്ചിനെ ഡൈനിംഗ് ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ സച്ചിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് സച്ചിൻ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവം വേളാച്ചേരി പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button