Kallanum Bhagavathiyum
Latest NewsNewsIndia

ഒരു പെണ്‍കുട്ടിയെ മുന്നിലും മറ്റൊരാളെ പിന്നിലുമിരുത്തി യുവാവിന്‍റെ ‘ഷോ’: മൂന്ന് പേർക്കുമെതിരെ കേസ്, വീഡിയോ വൈറൽ

മുംബൈ: മുന്നിലും പിന്നിലുമായി പെൺകുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. മുംബൈയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ ബൈക്കിലിരുത്തി അപകടകരമായ രീതിയിലായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വീഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.

അപകടകരമായ രീതിയിലാണ് യുവാവ് പെൺകുട്ടികളെയുമിരുത്തി ബൈക്കഭ്യാസം നടത്തിയത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും ബികെസി പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പൊലീസ് ട്വിറ്ററിൽ കുറിച്ചു.

പോത്തോൾ വാരിയേഴ്‌സ് ഫൗണ്ടേഷൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. അപകടകരമായ രീതിയിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ യുവാവ് ബൈക്കോടിക്കുന്നത് വീഡിയോയിൽ കാണാം. ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് പരസ്പരം ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്ത യുവാവിന്‍റെയും യുവതിയുടെയും വീഡിയോ വൈറലായിരുന്നു. ഇവർക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button