Kallanum Bhagavathiyum
DevotionalSpirituality

സമ്പത്തും ഭാഗ്യവും കൊണ്ടുവരുന്നതാണ് ഈ കരിമഞ്ഞൾ

ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ കരിമഞ്ഞളിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞിരിയ്ക്കണം. നീലനിറവും കറുപ്പ് നിറവും ഒരു പോലെ കലര്‍ന്ന കരിമഞ്ഞൾ എന്ന കുറ്റിച്ചെടി ഔഷധഗുണം പോലെ തന്നെ ഭാഗ്യ നിർഭാഗ്യങ്ങളും കൊണ്ടുവരാൻ കരിമഞ്ഞളിനു കഴിയും. കരിമഞ്ഞളിന്റെ 9 വിത്തുകള്‍ ഉണക്കി അത് മാല പോലെ കോര്‍ത്ത് കൈയ്യില്‍ കെട്ടിയാല്‍ ഭാഗ്യം നിങ്ങളെ കടാക്ഷിക്കും എന്നൊരു വിശ്വാസം ഉണ്ട്. 108 തവണ തലയ്ക്കു ചുറ്റും സൂര്യഭഗവാനെ മനസ്സില്‍ ധ്യാനിച്ച് മഞ്ഞള്‍ ചുറ്റിയാൽ ഭാഗ്യം ഉണ്ടാവും എന്നും പറയപ്പെടുന്നു.
ജോലിയിലെ തടസ്സം മാറാനും ദുഷ്ടശക്തികളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും കരിമഞ്ഞളിന് കഴിയും. ജോലിസംബന്ധമായ തടസ്സം മാറിക്കിട്ടാനും കരിമഞ്ഞള്‍ കൊണ്ട് നെറ്റിയില്‍ തിലകം ചാര്‍ത്തിയാല്‍ എല്ലാ തരത്തിലുള്ള ദോഷങ്ങളും മാറും എന്നും വിശ്വാസം ഉണ്ട്.കരിങ്കണ്ണ് മാറാന്‍ കരിമഞ്ഞള്‍ കറുത്ത തുണിയില്‍ പൊതിഞ്ഞ് ഏത് വ്യക്തിയെയാണോ കരിങ്കണ്ണ് ബാധിച്ചിട്ടുള്ളത് അയാളെ ഏഴ് പ്രാവശ്യം ഉഴിഞ്ഞാല്‍ മതി.
ശര്‍ക്കരയും കരിമഞ്ഞളും മിക്‌സ് ചെയ്ത് രോഗിയെ ആപാദചൂഡം ഉഴിഞ്ഞാൽ രോഗ ശാന്തിയുണ്ടാകും.സാമ്പത്തിക പ്രതിസന്ധി മാറ്റാനും ലക്ഷ്മീ സാന്നിധ്യത്തിനും കരിമഞ്ഞളും സിന്ദൂരവും എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീ ദേവിയ്ക്ക് നല്‍കുന്നത് നല്ലതാണ്. അല്‍പം കരിമഞ്ഞള്‍ മഞ്ഞത്തുണിയില്‍ പൊതിഞ്ഞ് ഓം വാസുദേവായ നമ: എന്ന മന്ത്രം ചൊല്ലി പൂജിയ്ക്കുന്നത് ബിസിനസ് മൂലമുണ്ടായ നഷ്ടത്തെ ഇല്ലാതാക്കുന്നു.  വീട്ടുവാതില്‍ക്കല്‍ മഞ്ഞള്‍ വളര്‍ത്തുന്നത് ദുഷ്ടശക്തികളുടെ പ്രവേശം വീട്ടിലേക്ക് ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button