Kallanum Bhagavathiyum
KeralaLatest NewsNews

വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി: എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി

കൊച്ചി: ജയിലുകളിൽ നിന്ന് ഇനി മുതൽ സാനിട്ടറി പാഡുകളും. വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി. കുറഞ്ഞ നിരക്കിൽ സാനിട്ടറി പാഡുകൾ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചാൽ മറ്റ് ജയിലുകളിലും പ​ദ്ധതി നടപ്പിലാക്കും.

കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികൾ തന്നെയാണ് ഫ്രീഡം കെയറിന്റെ ആദ്യ ഉപഭോക്താക്കൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ പാഡുകൾ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായുള്ള നടപടികൾ വ്യവസായ വകുപ്പ് തുടങ്ങി. കൊച്ചിൻ ഷിപ്‍യാർഡിന്റെ 12 ലക്ഷം രൂപ സിഎസ്ആർ ഫണ്ടാണ് ഇതിനുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നത്. ഒരു മാസത്തെ പരിശീലനത്തിൽ മാത്രം രണ്ടായിരത്തിലേറെ പാഡുകൾ ആണ് ഇവിടെ തയ്യാറാക്കിയത്.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ മുഴുവൻ വനിതാ തടവുകാരുടെയും പങ്കാളിത്തവും ഫ്രീഡം കെയർ ഉറപ്പാക്കുന്നു. കൂടുതൽ വനിത സ്ഥിരം അന്തേവാസികളുള്ള തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജയിലുകളിൽ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് ജയിൽ വകുപ്പ്.

shortlink

Related Articles

Post Your Comments


Back to top button