Kallanum Bhagavathiyum
ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു: ആത്മഹത്യക്ക് ശ്രമിച്ച ശ്രമിച്ച ഭര്‍ത്താവിന്റെ നില ഗുരുതരം

തിരുവനന്തപുരം: അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു. എസ്എടി ആശുപത്രി ജീവനക്കാരന്‍ അലി അക്ബറിന്റെ ഭാര്യയും ഹൈസ്കൂൾ അധ്യാപികയുമായ മുംതാസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നടന്ന സംഭവത്തിൽ അലി അക്ബറിന്റെ വെട്ടേറ്റ് മുംതാസിന്റെ മാതാവ് അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അലി അക്ബർ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഏപ്രിൽ 3 വരെ വിവിധ മേഖലകളിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കഴിഞ്ഞ 10 വര്‍ഷമായി അലി അക്ബറും ഭാര്യയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. എന്നാല്‍ ഒരു വീട്ടില്‍ തന്നെയാണ് രണ്ടുപേരും കഴിഞ്ഞിരുന്നത്. അരുവിക്കരയിലെ ഇരുനില വീട്ടില്‍ മുകളിലത്തെ നിലയില്‍ അലി അക്ബറും താഴത്തെ നിലയില്‍ മുംതാസും അവരുടെ മാതാവുമാണ് താമസിച്ചിരുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. പിന്നാലെ പ്രകോപിതനായ അലി ആയുധവുമായി വീടിന്റെ താഴത്തെ നിലയിലേക്ക് വന്ന് ആക്രമണം നടത്തുകയായിരുന്നു. എസ്എടി ആശുപത്രി ജീവനക്കാരനായ അലി അക്ബര്‍ വെള്ളിയാഴ്ച സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം.

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്: യുവാവിന് ഒരു വർഷം കഠിന തടവും പിഴയും

ഇയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഭാര്യ വീട്ടുകാരുമായി തര്‍ക്കം നടന്നുവന്നിരുന്നു. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button