Kallanum Bhagavathiyum
Latest NewsNewsBusiness

പ്രവാസിയാണോ? നാട്ടിലെ ബില്ലുകൾ ഇനി എളുപ്പത്തിൽ അടയ്ക്കാം, പുതിയ സംവിധാനവുമായി കാനറ ബാങ്ക്

ആദ്യ ഘട്ടത്തിൽ ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലുള്ള ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് കാനറ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നാട്ടിലെ ബില്ലുകൾ രൂപയിൽ തന്നെ അടയ്ക്കാൻ ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റവുമായി കൈകോർത്താണ് കാനറ ബാങ്ക് ഈ സൗകര്യം ഒരുക്കുന്നത്.

പുതിയ സംവിധാനത്തിലൂടെ നാട്ടിലെ വൈദ്യുതി ബില്ല്, ടെലിഫോൺ ബില്ല്, സ്കൂൾ ഫീസ്, നികുതികൾ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകൾ വളരെ എളുപ്പത്തിൽ രൂപയിൽ അടയ്ക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികൾക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ഒമാനിലെ മുസൻദം എക്സ്ചേഞ്ചുമായി സഹകരിച്ചാണ് ഭാരത് ബിൽ പേ ലിമിറ്റഡ് ഈ സംവിധാനം നടപ്പാക്കിയത്. പ്രവാസികൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കുന്ന രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് കാനറ ബാങ്ക്.

Also Read: അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

shortlink

Related Articles

Post Your Comments


Back to top button