Kallanum Bhagavathiyum
KeralaLatest NewsNews

പ്രതീക്ഷകള്‍ക്ക് വിരാമം? അട്ടപ്പാടി മധു വധക്കേസ് ഇന്ന് കോടതിയില്‍, ഇന്ന്‌ വിധിയുണ്ടായേക്കും

അട്ടപ്പാടി: മധുവധക്കേസ് ഇന്ന് മണ്ണാർക്കാട് വിചാരണ കോടതി പരിഗണിക്കും. കേസിലിന്ന് വിധിയുണ്ടാകുമെന്ന് ആണ് പ്രോസിക്യൂഷന്റെ ഉള്‍പ്പെടെ പ്രതീക്ഷ. കഴിഞ്ഞ 10 നാണ് കേസിന്റെ വിചാരണ പൂർത്തിയായത്.

അഞ്ച് വര്‍ഷത്തിനിപ്പുറമാണ് കോടതി വിധി പറയുന്നത്‌. പതിനാറ് പ്രതികളാണ് കേസിൽ ആകെയുള്ളത്. പ്രോസിക്യുഷൻ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ആറ് സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേർ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.

അഞ്ച് വർഷത്തിന് ശേഷം കേസിൽ കോടതി വിധി പറയാനിരിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബവും സമരസമിതിയും.

shortlink

Related Articles

Post Your Comments


Back to top button