Kallanum Bhagavathiyum
ThiruvananthapuramKeralaNattuvarthaLatest NewsNews

രാമനവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി

തിരുവനന്തപുരം: രാമനവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി. മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി ഫേസ്‍ബുക്കിലൂടെയാണ് രാമനവമി ആശംസകൾ അറിയിച്ചത്. ശ്രീരാമന്റെ ചിത്രത്തോടൊപ്പമാണ് അനിൽ ആശംസ പങ്കുവെച്ചിട്ടുള്ളത്.അനിലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

സമീപകാലത്ത് തുടർച്ചയായി കോൺഗ്രസ് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും, ബിജെപി അനുകൂല പ്രസ്‌താവനകൾ നടത്തി വാർത്തകളിൽ ഇടം നേടുകയും ചെയ്‌ത വ്യക്തിയാണ് അനിൽ കെ ആന്റണി. നേരത്തെ കോൺഗ്രസ് ഐടി സെൽ ചുമതലയുണ്ടായിരുന്ന അനിൽ കെ ആന്റണി, ബിബിസി വിവാദത്തിൽ പ്രധാനമന്ത്രിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിച്ചതോടെ പദവി രാജിവെയ്ക്കുകയായിരുന്നു. തുടർന്ന്, കടുത്ത വിമർശനങ്ങളാണ് കോൺഗ്രസിൽ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

shortlink

Related Articles

Post Your Comments


Back to top button