Kallanum Bhagavathiyum
UAEJobs & VacanciesLatest NewsKeralaNewsInternationalGulf

യുഎഇയിൽ തൊഴിലവസരം: എസ്എസ്എൽസി പാസായ വനിതകൾക്ക് അപേക്ഷ നൽകാം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്എസ്എൽസി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം.

Read Also: ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നൽകി കോഴിക്കോട് കോർപ്പറേഷൻ, പ്രതിഷേധവുമായി പ്രതിപക്ഷം

ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്‌പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.

Read Also: വിമാന ടിക്കറ്റ് നിരക്ക് വർദ്ധന: എയർലൈൻ കമ്പനികളുമായി കേന്ദ്രം ചർച്ച നടത്തണം, പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments


Back to top button