Kallanum Bhagavathiyum
KeralaLatest NewsNews

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പിരി ജിതിൻ ‘കാപ്പ’ പ്രകാരം കരുതൽ തടങ്കലിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാപ്പിരി ജിതിൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ. നാലാഞ്ചിറ അക്ഷയ ഗാർഡൻസിൽ അമരം വീട്ടിൽ കാപ്പിരി ജിതിൻ എന്നറിയപ്പെടുന്ന ജിതിൻ(30) നെയാണ് സാഗോക്ക് ടീമിന്റെ സഹായത്തോടെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകൾ പ്രതിയാണ് ഇയാൾ. ഇയാള്‍ക്കെതിരെ മണ്ണന്തല, പേരൂർക്കട, വഞ്ചിയൂർ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളുണ്ട് എന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സിറ്റി പൊലീസ് നൽകിയ  ശുപാർശ പ്രകാരം ജില്ലാ കളക്ടർ ഇയാളെ  കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button