Kallanum Bhagavathiyum
Latest NewsNewsLife StyleHealth & Fitness

പ്രമേഹ രോഗികള്‍ക്ക് കരള്‍ ക്യാന്‍സര്‍ വരാൻ സാധ്യത കൂടുതൽ : കാരണമറിയാം

പ്രമേഹ രോഗികള്‍ക്ക് കരള്‍ രോഗം വരാനും കരള്‍ ക്യാന്‍സര്‍ വരാനുമുളള സാധ്യത ഏറെയെന്ന് യൂറോപ്പില്‍ നടത്തിയ ഒരു പഠനം പറയുന്നു. യൂറോപ്പിലെ 18 മില്ല്യണ്‍ പ്രമേഹ രോഗികളില്‍ പല തരത്തിലുള്ള കരള്‍ രോഗങ്ങള്‍ ബാധിച്ചെന്നും പഠനം സൂചിപ്പിക്കുന്നു. യൂറോപ്പ്യന്‍ യൂണിയന്‍സ് ഇനോവേറ്റീവ് മെഡിസിന്‍സാണ് പഠനം നടത്തിയത്. ഡോക്ടര്‍ വില്ല്യം അലസാവിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

Read Also : എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നോണ്‍ ആള്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) ആണ് സാധാരണയായി ബാധിക്കുന്നത്. ഇത് ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു. പ്രമേഹ രോഗമുളളവരില്‍ കണ്ണ്, വൃക്ക, ഹൃദയം എന്നിവയുടെ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും കരളിന്റെ പരിശോധനകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ഗവേഷകനും ഡോക്ടറുമായ നവീത് സാറ്റര്‍ പറയുന്നു.

136,000 പ്രമേഹരോഗികളില്‍ NAFLD രോഗം കണ്ടെത്തിയെന്നും പഠനം സൂചിപ്പിക്കുന്നു. അതിനാല്‍, പ്രമേഹ രോഗികള്‍ തീര്‍ച്ചയായും കരളിന്റെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും വേണ്ടത്ര പരിശോധനകള്‍ നടത്തണമെന്നും ഡോ. വില്ല്യം അലസാവി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button