Kallanum Bhagavathiyum
KeralaLatest NewsNews

‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’: അവസാന യാത്രക്കായി ഇന്നസെന്റിനെ ഒരുക്കുന്ന നൊമ്പര ചിത്രം വൈറൽ

കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തൃശൂരെത്തി. രാവിലെ എട്ട് മണിയോടെയാണ് ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചത്. 11.30-വരെയായിരുന്നു പൊതുദര്‍ശനം. പിന്നീട്, ഉച്ചക്ക് 1 മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും പൊതുദര്‍ശനം നടക്കും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

ഒരുപാട് വര്ഷം മെയ്ക്കപ്പ് ഇട്ട് പ്രേക്ഷകരെ ചിരിപ്പിച്ച ആ ചിരി മാഞ്ഞു. അവസാനമായി ഒരിക്കൽ കൂടിയ ഇന്നസെന്റിന് മേക്കപ്പിടുന്ന മേക്കപ്പ്മാന്മാരുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആലപ്പി അഷ്‌റഫ് ആണ് ചിത്രം പങ്കുവെച്ചത്. ‘ഒരിക്കൽ കൂടി…. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, ആലപ്പി അഷ്‌റഫ് ഫേസ്‌ബുക്കിൽ കുറിച്ചു.

അസുഖ ബാധിതനായിട്ട് പോലും തന്റെ പ്രിയപ്പെട്ടവരുടെ മുഖത്ത് ചിരി മായ്ക്കാന്‍ അദ്ദേഹം ഇഷ്ട്ടപ്പെട്ടിരുന്നില്ല. കാര്‍ക്കശ്യമോ ദേഷ്യമോ ഒന്നുമില്ലാതെ സദാ ചിരിക്കുന്ന മുഖത്തോടെ ജീവിച്ച ജീവിതത്തെ വളരെ പോസിറ്റീവായി കണ്ട അദ്ദേഹം എന്നും വീട്ടുകാര്‍ക്ക് മാത്രമല്ല നാടിനും പ്രിയപ്പെട്ടതായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button