CricketLatest NewsNewsIndiaSports

ഐ.പി.എൽ 2023: ക്ഷീണം കുറക്കാൻ ഇറങ്ങുന്ന കൊൽക്കത്തയ്ക്ക് ഈ സീസണിലും തിരിച്ചടി തന്നെ?

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന് തുടക്കം കുറയ്ക്കുന്നതിന് മുന്നേ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്ഷീണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റ്‌സ്മാൻ നിതീഷ് റാണയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഈഡൻ ഗാർഡൻസിൽ വ്യാഴാഴ്ച പരിശീലന സെഷനിടെ റാണയുടെ ഇടത് കണങ്കാലിന് പരിക്കേൽക്കുകയായിരുന്നു. ഇതോടെ മൂന്നാമത്തെ താരത്തെയാണ് കൊൽക്കത്തയ്ക്ക് നഷ്ടമായിരിക്കുന്നത്.

നേരത്തെ, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പ്രീമിയം ന്യൂസിലൻഡ് പേസർ ലോക്കി ഫെർഗൂസനും പരിക്കേറ്റതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റാണയും കളം വിടുന്നത്. ത്രോഡൗണുകൾ എടുക്കാൻ മൂന്നാം ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പ്, നിതീഷ് റാണ ഇതിനകം രണ്ട് വ്യത്യസ്ത നെറ്റ്‌സിൽ ബാറ്റ് ചെയ്യുകയും കെകെആറിന്റെ സ്പിന്നർമാരെയും നെറ്റ് ബൗളർമാരെയും നേരിടുകയും ചെയ്തു. അപ്പോഴാണ് പന്തുകളിലൊന്ന് അദ്ദേഹത്തിന്റെ ഇടതുകണങ്കാലിൽ തട്ടിയത്. പിന്നീട് താരം പരിക്കേറ്റ്‌ വീഴുക ആയിരുന്നു.

എന്തായാലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൈയ്യെത്തും ദൂരത്ത് നിൽക്കുന്ന കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ഇറങ്ങാന് ഒരുങ്ങിയ കൊൽക്കത്തയ്ക്ക് കളി തുടങ്ങും മുന്നേ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button