Latest NewsKeralaNews

കോവിഡ് വ്യാപനം: ഒരാഴ്ച സൂക്ഷ്മ നിരീക്ഷണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു. രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Read Also: സോൺട കമ്പനിക്ക് കരാർ കൊടുത്തത് മുഖ്യമന്ത്രിയുമായി വിദേശത്ത് ചർച്ച നടത്തിയ ശേഷം: ആരോപണവുമായി കെ സുരേന്ദ്രൻ

കഴിഞ്ഞ ദിവസം മരണ കണക്കിൽ വന്ന പിഴവിൽ അന്വേഷണം നടത്തും. സംഭവിച്ചത് ക്ലറിക്കൽ തെറ്റാണ്. അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് വിശദമാക്കി. ഗുരുതര രോഗികളുടെ എണ്ണം വർദ്ധിച്ചാൽ നേരിടാനായി മെഡിക്കൽ കോളേജുകളുൾപ്പടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു. രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്.

Read Also: സുരണ്യയുടെ മരണം: ആത്മഹത്യാകുറിപ്പില്‍ ബസ് കണ്ടക്ടറുടെ പേരുണ്ടെങ്കിലും അയാള്‍ക്ക് പെണ്‍കുട്ടിയുമായി ബന്ധമില്ല

shortlink

Related Articles

Post Your Comments


Back to top button