KeralaLatest News

എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മനസ്സിൽ ലഡ്ഡു പൊട്ടിയത് എസ് രാജേന്ദ്രനോ?

ദേവികുളം: എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് മുൻ എംഎൽഎ എസ് രാജേന്ദ്രനാണെന്ന് സോഷ്യൽ മീഡിയ. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് എസ് രാജേന്ദ്രൻ രംഗത്തെത്തി. ഇത്തരമൊരു വിധി പ്രതീക്ഷിച്ചില്ല. ജാതി സംബന്ധിച്ച് സംശയമുണ്ടായിരുന്നെങ്കിൽ പാർട്ടി സ്ഥാനാർത്ഥിത്വം നൽകുമായിരുന്നുവെന്ന് കരുതുന്നില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

എ രാജയെ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സിപിഐഎമ്മിൽ നിന്ന് എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്ത് ഒരു വർഷം പിന്നിട്ടെങ്കിലും എസ് രാജേന്ദ്രനെ തിരിച്ചെടുക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് അനുകൂല നിലപാടില്ല. മൂന്ന് തവണയാണ് എസ് രാജേന്ദ്രൻ ദേവികുളത്ത് നിന്ന് എംഎൽഎ ആയത്. എ രാജയ്ക്കായി പ്രചരണത്തിന് ഇറങ്ങിയില്ലെന്നും ചരടുവലി നടത്തി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു എസ് രാജേന്ദ്രനെതിരെയുളള ആരോപണം.

ദേവികുളത്ത് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ പരാതിയാണ് എ രാജയുടെ അയോ​ഗ്യതയിലേക്ക് നയിച്ചത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എ രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മത്സരിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളാണ് എന്നാണ് ഡി കുമാറിന്റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി കുമാറിനെ രാജ തോല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button