KeralaLatest News

ആയൂര്‍വേദത്തിൽ ചാരായം വാറ്റി വില്പന, ലിറ്ററിന് 1500 രൂപ! ഒടുവില്‍ പൂട്ടിട്ട് എക്‌സൈസ്

കൊല്ലം: ആയൂര്‍വേദ ചാരായം എന്ന വിളിപ്പേരില്‍ വില്‍പന നടത്തുന്ന വാറ്റ് ചാരായ സംഘത്തെ എക്‌സൈസ് പിടികൂടി. പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുദേവന്‍ന്റെ നേതൃത്വത്തിലുള്ള സംഘം വാറ്റ് കേന്ദ്രം റെയ്ഡ് നടത്തിയത്. വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിര്‍മ്മാണ യൂണിറ്റില്‍ എത്തയ എക്‌സൈസ് സംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധതരം പഴങ്ങളും, ആയുര്‍വേദ ഉത്പന്നങ്ങളും ഉപയോഗിച്ചു കോട ഉണ്ടാക്കിയിരുന്ന ഇവര്‍ ചാരായത്തിന് ലിറ്ററിന് 1500 രൂപ വരെ ഈടാക്കിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.

അഞ്ചല്‍, അരിപ്ലാച്ചി സ്വദേശി ജോസ് പ്രകാശിന്റെ വീട്ടില്‍ നടത്തിവന്നിരുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിര്‍മ്മാണ യൂണിറ്റാണ് കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച നിര്‍മ്മാണ യൂണിറ്റില്‍ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്റര്‍ കോടയും, 5 ലിറ്റര്‍ ചാരായവും, ഗ്യാസ് സ്റ്റൗ സിലിണ്ടറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ബാത്‌റൂമില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ജലവിതരണ സംവിധാനവും, ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് വലിയ അടുപ്പുകളും സജ്ജീകരിച്ചിരുന്നു. കൊട്ടാരക്കര ചടയമംഗലം സ്വദേശി അനില്‍കുമാര്‍ എന്ന സ്പിരിറ്റ് കണ്ണന്‍ ആയിരുന്നു ചാരായ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടക്കാരന്‍. ചടയമംഗലം വെള്ളുപ്പാറ സ്വദേശി മണിക്കുട്ടന്‍ ആയിരുന്നു പ്രധാന സഹായി, സാമ്പത്തികവും സ്ഥല സൗകര്യവും ഏര്‍പ്പെടുത്തിയത് ജോസ് പ്രകാശ് ആണ്.

shortlink

Related Articles

Post Your Comments


Back to top button