Latest NewsKeralaNews

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ

കാസർഗോഡ്: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി

കാസർഗോഡ് മാലോത്ത് സ്വദേശി ബിജേഷ് സക്കറിയ (30), ചെന്നൈ സ്വദേശി മുഹമ്മദ് മുഹൈദ് (39) എന്നിവരാണ് അറസ്റ്റിലായത്. ബിജേഷ് സക്കറിയയെ കാസർഗോഡ് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയിൽ നിന്നുമാണ് പിടികൂടിയത്.

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വഴി പരസ്യം നൽകിയായിരുന്നു ഇവർ ഇരകളെ കണ്ടത്തിയിരുന്നത്. ന്യൂസിലാൻഡിലേക്ക് കൊണ്ടുപോകുന്നതിനായി ദുബായിൽ വച്ച് മൂന്നു മാസത്തെ പരിശീലനം നൽകുമെന്നും പരിശീലന കാലയളവിലും ശമ്പളം നൽകുമെന്നും വിശ്വസിപ്പിച്ചാണ് ഇവർ ഉദ്യോഗാർത്ഥികളെ വലയിലാക്കിയിരുന്നത്.

Read Also: സല്‍മാന്റെ സുരക്ഷ നീക്കം ചെയ്യുന്ന ദിവസം സല്‍മാന്റെ ജീവിതത്തിലെ അവസാന ദിവസമായിരിക്കും: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി

shortlink

Related Articles

Post Your Comments


Back to top button