WayanadLatest NewsKeralaNattuvarthaNews

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം : നാലര വയസുകാരൻ മരിച്ചു, സംഭവം ബന്ധുവീട്ടിൽ പോയി മടങ്ങവെ

വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്

മേപ്പാടി: കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്.

Read Also : വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറി; യുവതി ജീവനൊടുക്കിയ സംഭവത്തിൽ വരന്‍ പിടിയില്‍ 

മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ് സംഭവം. ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : ഈ കൃഷ്ണമന്ത്രങ്ങള്‍ ജപിച്ചോളൂ; ഭാഗ്യവും സമ്പത്തും തേടിയെത്തും!

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button