Life Style

പ്രമേഹരോഗികള്‍ക്ക് വേനല്‍ക്കാലത്ത് ഈ ആറ് ജ്യൂസുകള്‍ കുടിക്കാം

പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് ‘ടൈപ്പ് 2’ പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്.

ഈ വേനല്‍ക്കാലത്ത് ഷുഗറിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ചില പാനീയങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ബാര്‍ലി വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം നാരുകള്‍ അടങ്ങിയ ബാര്‍ലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രണ്ട്…

ഇളനീര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇളനീര്‍ കുടിക്കുന്നത് ആ ദിവസത്തേയ്ക്ക് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും പ്രധാനം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോളൈറ്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇളനീരില്‍ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകളാണ് ഊര്‍ജ്ജവും ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുന്നത്. പിഎച്ച് ബാലന്‍സ് നിയന്ത്രിക്കാന്‍ ഇവ സഹായിക്കുന്നു. നിര്‍ജലീകരണം തടയുന്നതിനും ഇളനീര്‍ ബെസ്റ്റാണ്. 94 ശതമാനവും വെള്ളം അടങ്ങിയ ഇവ കലോറി വളരെ കുറഞ്ഞതാണ്. പ്രമേഹ രോഗികള്‍ക്ക് ഈ വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ പാനീയമാണിത്.

മൂന്ന്…

ഇഞ്ചി ചേര്‍ത്ത നാരങ്ങാ വെള്ളവും പ്രമേഹ രോഗികള്‍ക്ക് ഈ വേനല്‍ക്കാലത്ത് കുടിക്കാവുന്ന ഒരു പാനീയമാണ്. പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

നാല്…

പാവയ്ക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാതെ നിര്‍ത്താന്‍ പാവയ്ക്ക ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് കുടിക്കാം.

അഞ്ച്…

തക്കാളി ജ്യൂസ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 30 ആണ്. അതുകൊണ്ട് തന്നെ തക്കാളിജ്യൂസ് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പാനീയമാണ്.

ആറ്…

കിവി ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവി ജ്യൂസും കുടിക്കാം.

 

 

shortlink

Related Articles

Post Your Comments


Back to top button