Covid India: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, കർണാടക എന്നീ ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആറീജിയ സെക്രട്ടറി കത്തയച്ചത്.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും ഇത് തടയാനായി ആവശ്യമുള്ള കാര്യങ്ങളായ പരിശോധന, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. കോവിഡ് അണുബാധയുടെ വ്യാപനത്തെ സൂചിപ്പിക്കുന്ന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ചില സംസ്ഥാനങ്ങളുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോവിഡ് സാഹചര്യം സൂക്ഷ്‌മതലത്തിൽ പരിശോധിക്കാനും, ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിവിധ ഉപദേശങ്ങൾ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, രോഗത്തെ വേഗത്തിലും ഫലപ്രദമായും കൈകാര്യം ചെയ്യുന്നതിനായി ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം കത്തിലൂടെ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം കത്തിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേസുകളുടെ വർദ്ധനവ് പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാർച്ച് 8ന് അവസാനിച്ച ആഴ്‌ചയിൽ മൊത്തം 2082 കേസുകളും മാർച്ച് 15 ന് അവസാനിച്ച ആഴ്‌ചയിൽ 3,264 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങൾ നഷ്‌ടപ്പെടുത്താതെ അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തൽ അടിസ്ഥാനമാക്കിയുള്ള സമീപനം പിന്തുടരേണ്ടതുണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
പുതിയ കോവിഡ് കേസുകൾ, ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ (ILI), കഠിനമായ അക്യൂട്ട് റെസ്‌പിറേറ്ററി അണുബാധ കേസുകൾ എന്നിവ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അല്ലെങ്കിൽ പ്രത്യേക ക്ലിനിക്കുകൾ വഴി മുൻകൂട്ടിയുള്ള മുന്നറിയിപ്പ് നൽകി കണ്ടെത്തുന്നതിന് പതിവായി നിരീക്ഷിക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 8 ന് അവസാനിച്ച ആഴ്‌ചയിൽ മഹാരാഷ്ട്രയിൽ പ്രതിവാര കേസുകളുടെ എണ്ണം 355 ൽ നിനിന്നും 668 ആയി ഉയർന്നതായി അദ്ദേഹം അറിയിച്ചു. അതുപോലെ മാർച്ച് 8ന് അവസാനിച്ച ആഴ്‌ചയിൽ ഗുജറാത്തിൽ പ്രതിവാര കേസുകളുടെ എണ്ണം 105 ൽ നിന്ന് മാർച്ച് 15ന് അവസാനിക്കുന്ന ആഴ്‌ചയിൽ 279 ആയി ഉയർന്നതായും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നുണ്ട്. തെലങ്കാനയിൽ മാർച്ച് 8ന് അവസാനിച്ച ആഴ്‌ചയിൽ 132 കേസുകൾ ഉണ്ടായിരുന്നിടത്ത് മാർച്ച് 15ന് 267 ആയി വർദ്ധിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ മാർച്ച് 8 ന് അവസാനിക്കുന്ന ആഴ്‌ചയിൽ പ്രതിവാര കേസുകളുടെ എണ്ണം 170 ആയിരുന്നത് ഇപ്പോൾ 258 ആയി ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. അതുപോലെ കേരളത്തിൽ ഇക്കാലയളവിൽ പ്രതിവാര കേസുകളുടെ എണ്ണം 434 ൽ നിന്നും 579 ആയി ഉയർന്നതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവിൽ കർണാടകയിൽ പ്രതിവാര കേസുകളുടെ എണ്ണം 493 ൽ നിന്ന് 604 ആയി ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...