Latest NewsNewsBusiness

ടിസിഎസിന് ഇനി പുതിയ മേധാവി, കെ. കൃതിവാസൻ ഉടൻ ചുമതലയേൽക്കും

2023 മാർച്ച് 16- നാണ് കെ. കൃതിവാസനെ ബോർഡ് നിയുക്ത സിഇഒ ആയി നാമനിർദേശം ചെയ്തത്

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസിന് ഇനി പുതിയ മേധാവി. ഇത്തവണ കമ്പനിയുടെ പുതിയ സിഇഒ ആയി കെ. കൃതിവാസനാണ് ചുമതലയേൽക്കുക. കമ്പനിയുടെ പ്രസിഡന്റും, ഗ്ലോബൽ ഫിനാൻഷ്യൽ സർവീസ് ബിസിനസ് മേധാവിയും കൂടിയായിരുന്നു കെ. കൃതിവാസൻ. 2023 മാർച്ച് 16- നാണ് കെ. കൃതിവാസനെ ബോർഡ് നിയുക്ത സിഇഒ ആയി നാമനിർദേശം ചെയ്തത്.

ടിസിഎസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് ഗോപിനാഥൻ തന്റെ കാലാവധി പൂർത്തിയാക്കുന്നതിന് നാലുവർഷം മുൻപ് രാജിവച്ചതിനെ തുടർന്നാണ് കെ. കൃതിവാസനെ തൽസ്ഥാനത്തേക്ക് നിയമിക്കുന്നത്. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി അടുത്ത സാമ്പത്തിക വർഷം മുതലാണ് കെ. കൃതിവാസൻ സിഇഒ ആയി സ്ഥാനമേൽക്കുക.

Also Read: ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

shortlink

Related Articles

Post Your Comments


Back to top button