PathanamthittaLatest NewsKeralaNattuvarthaNews

മസാജിംഗ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം, സ്ത്രീകളെ കൈമാറുന്നത് ഡേറ്റിംഗ് സൈറ്റുകൾ വഴി: നിർണായക വിവരങ്ങൾ പുറത്ത്

ഇടുക്കി: അനധികൃത മസാജിംഗ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അനാശാസ്യ കേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പെൺവാണിഭ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണെന്നും​ നിരവധി ഡേറ്റിംഗ് സൈറ്റുകൾ വഴി ടൂറിസത്തിന്റെ മറവിൽ ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

മസാജിംഗ് പാർലറിൽ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നൽകിയ മൊഴിയും അന്വേഷണ സംഘം പരിശോധിച്ചു. ഇതോടയാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംസ്ഥാനം മുഴുവൻ വ്യാപിച്ചിരിക്കുന്ന വൻ പെൺവാണിഭ റാക്കറ്റിന്റെ ചെറിയ ഒരു കണ്ണി മാത്രമാണ് തൊടുപുഴയിലെ ലാവ ബ്യൂട്ടി പാർലറെന്ന് പോലീസ് അറിയിച്ചു.

ചൂടുകാലത്തെ യാത്രകൾ: തേയ്മാനം വന്ന ടയറുകൾ അപകടത്തിന് കാരണമായേക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

സോഷ്യൽ മീഡിയ വഴിയും വിവിധ ഡേറ്റിംഗ് ആപ്പുകൾ വഴിയുമാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ,​ പത്തനംതിട്ട ജില്ലയിലെ തിരുവല്ല,​ കോഴിക്കോട് ജില്ലയിലെ നടക്കാവ്,​ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പല പേരുകളിലാണ് മസാജിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നത്. സ്ത്രീകളെ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് കൈമാറാനും ശൃംഖലയിൽ ആളുകളുണ്ടെന്ന് അറസ്റ്റിലായവർ മൊഴി നൽകി.

കഴിഞ്ഞ ദിവസമാണ് തൊടുപുഴ നഗരത്തിലെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിച്ചു വന്നിരുന്ന ലാവ ബ്യൂട്ടി പാർലറിൽ പോലീസ് പരിശോധന നടത്തിയത്. ബ്യൂട്ടിപാർലറിന് മാത്രമുള്ള ലൈസൻസിന്റെ മറവിൽ അനധികൃത മസാജിംഗ് സെന്ററായി പ്രവർത്തിച്ച്‌ വരികയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

മൂക്കടപ്പ് മാറ്റാന്‍ ഉപയോഗിക്കുന്ന ഡീകണ്‍ജെസ്റ്റന്‍റുകള്‍ പക്ഷാഘാതത്തിനു കാരണമാകുമോ?

തുടർന്ന്, മസാജിംഗ് പാർലറിലെ ജോലിക്കാരായ വയനാട് സ്വദേശിനി ലീന (35), തിരുവനന്തപുരം സ്വദേശിനി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണൻ (23), എന്നിവരേയും സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളിയായ ആലപ്പുഴക്കാരനേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button