Latest NewsNewsIndia

വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ 53 കാരിയുടെ അഴുകിയ മൃതദേഹം; മകളെ ചോദ്യം ചെയ്യുന്നു, അന്വേഷണം 

മുംബൈ: മുംബൈയില്‍ വീടിന്റെ അലമാരയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ ലാൽബാഗിൽ ആണ് സംഭവം.

സംഭവത്തെ തുടര്‍ന്ന്, കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ പൊലീസ് കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.

രണ്ട് മാസത്തോളമായി സ്ത്രീയെ കാണാനില്ലെന്ന് അയൽവാസികൾ പറയുന്നു. സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് മരിച്ച സ്ത്രീയുടെ സഹോദരൻ ചൊവ്വാഴ്ച കാലാചൗക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.

വീട്ടിൽ നടത്തിയ തെരച്ചിലിൽ അലമാരയിൽ നിന്ന് പ്ലാസ്റ്റിക് ബാഗിനുള്ളിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. മൃതദേഹം അഴുകിയിട്ടും ദുർഗന്ധം വന്നിരുന്നില്ല. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button