KeralaLatest NewsNews

ബേഗൂർ കൊല്ലി കോളനിക്ക് സമീപം പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി; വാഹനമിടിച്ചതെന്ന് സംശയം

വയനാട്: വയനാട്ടില്‍ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി.

ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ് പുലിയെ കണ്ടെത്തിയത്. വാഹനമിടിച്ചതെന്നാണ് സംശയം.

ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button