Latest NewsNewsTechnology

വിലയുടെ കാര്യത്തിൽ ഞെട്ടിച്ച് തോംസൺ, 40 ഇഞ്ച് സ്മാർട്ട് ടിവിയുടെ വില അറിയൂ

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിലിലൂടെയാണ് ഓഫർ വിലയിൽ തോംസൺ ആൽഫ സീരീസ് സ്മാർട്ട് ടിവികൾ വാങ്ങാൻ സാധിക്കുക

വിലയുടെ കാര്യത്തിൽ ടെലിവിഷൻ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് യൂറോപ്പിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാതാക്കളായ തോംസൺ. ഇത്തവണ തോംസണിന്റെ ആൽഫ സീരീസിലെ പുതിയ സ്മാർട്ട് ടിവികളാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതോടെ, ഇന്ത്യയിൽ ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 40 ഇഞ്ച് സ്മാർട്ട് ടിവി വിറ്റഴിക്കുന്ന നിർമ്മാതാക്കൾ എന്ന നേട്ടവും തോംസൺ സ്വന്തമാക്കിയിരിക്കുകയാണ്. തോംസണിന്റെ സ്മാർട്ട് ടിവികളെക്കുറിച്ചും, അവയുടെ വിലയെക്കുറിച്ചും കൂടുതൽ അറിയാം.

തോംസണിന്റെ ആൽഫ സീരീസിലെ 24 ഇഞ്ച് സ്മാർട്ട് ടിവിയുടെ വില 6,499 രൂപയാണ്. 32 ഇഞ്ച് സ്മാർട്ട് ടിവി 7,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. അതേസമയം, 40 ഇഞ്ച് സ്മാർട്ട് ടിവി വിൽക്കുന്നത് 13,499 രൂപയ്ക്ക് മാത്രമാണ്. ഇതോടെ, വൻ സ്വീകാര്യതയാണ് തോംസൺ നേടിയെടുത്തിരിക്കുന്നത്. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേ സെയിലിലൂടെയാണ് ഓഫർ വിലയിൽ തോംസൺ ആൽഫ സീരീസ് സ്മാർട്ട് ടിവികൾ വാങ്ങാൻ സാധിക്കുക. അതേസമയം, തോംസൺ ആൽഫ സീരീസിനെ ഫ്ലിപ്കാർട്ടിൽ ഏറ്റവും പെട്ടെന്ന് വിറ്റു പോകുന്ന മോഡലുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 15 വരെയാണ് ഓഫർ വിലയിൽ സ്മാർട്ട് ടിവികൾ സ്വന്തമാക്കാനുള്ള അവസരം.

Also Read: ‘സംഗീതം തേടിഅലഞ്ഞ് അലഞ്ഞ് ഒടുക്കം കീരവാണി ചെന്നെത്തിയത് മൂത്താശാരി വേലുകുട്ടി ആശാന്റെ ഫർണിച്ചർ മടയിൽ ആയിരുന്നു’ 

shortlink

Related Articles

Post Your Comments


Back to top button