Latest NewsNewsIndia

തന്നെ ചതിച്ച കാമുകന്റെ മുഖത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് യുവതി, കാമുകന്മാര്‍ക്ക് പാഠമാകണമെന്ന് മീന

ചെന്നൈ: തമിഴ്നാട് ഇറോഡില്‍ വിശ്വാസവഞ്ചന കാട്ടിയെന്നാരോപിച്ച് കാമുകി കാമുകന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു. കാര്‍ത്തി എന്ന യുവാവിന്റെ മുഖത്താണ് കാമുകി മീന തിളച്ചെണ്ണയൊഴിച്ചത്. മീനയോട് കാര്‍ത്തി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ മറ്റൊരു സ്ത്രീയുമായി വിവാഹത്തിലാകാന്‍ പോകുന്നതറിഞ്ഞാണ് യുവതി കാമുകനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.

പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

അപകടത്തിന് ഇരയായ കാര്‍ത്തി വര്‍ണ്ണാപുരം സ്വദേശിയാണ്. ഇയാള്‍ ബന്ധുവായ മീന ദേവിയുമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പോകുന്നതറിഞ്ഞ മീന ആക്രമിക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവിലാണ് മീന കാര്‍ത്തിയുടെ ദേഹത്തേക്ക് തിളച്ച എണ്ണ ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.

യുവാവിന്റെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയും യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്‍ത്തിക്ക് മുഖത്തും കൈകളിലും പൊള്ളലേറ്റു. തുടര്‍ന്ന് മീനയെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button